റിയാദ്: സൗദി അറേബ്യയിലെ അബ്ഹ, തായിഫ്, ഖമീസ് മുശൈത്ത് നഗരങ്ങളിലെ ജനവാസ മേഖലകള്‍ക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണങ്ങളില്‍ 13 പേര്‍ക്ക് പരിക്കേറ്റു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ഏഴ് വീടുകള്‍ക്കും രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും അറബ് സഖ്യസേന അറിയിച്ചു.
ആക്രമണങ്ങളെ നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൃത്യമായ തിരിച്ചടി നല്‍കുമെന്നും അറബ് സഖ്യ സേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ അവരുടെ ഭീകരവാദപരവും തീവ്രവാദപരവുമായ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് അല്‍ മാലികി പറഞ്ഞു.
സൗദി അറേബ്യയുടെ പരമാധികാരവും സിവിലിയന്‍ കേന്ദ്രങ്ങളും ജനങ്ങളും സംരക്ഷിക്കുന്നതിനായി സഖ്യസേനയുടെ സംയുക്ത കമാന്‍ഡ് ഉത്തരവാദിത്തത്തോടെയും ശക്തമായും ഈ ആക്രമണങ്ങളെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിലെ 51-ാം അനുച്ഛേദം, സ്വയം പ്രതിരോധത്തിനുള്ള അവകാശം, അന്താരാഷ്ട്ര മാനുഷിക നിയമം, അതിന്റെ ആചാരപരമായ ചട്ടങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായിട്ടായിരിക്കും നടപടികളെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.