യമനിലെ ആഭ്യന്തര സംഘര്‍ഷം: ഒരു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ

യമനിലെ ആഭ്യന്തര സംഘര്‍ഷം: ഒരു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ

സന: യമനില്‍ ഹൂതി വിമതരും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ.

യമന്റെ പടിഞ്ഞാറന്‍ തീരത്ത് അതിവേഗം വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് രാജ്യത്തിനകത്ത് ഒരു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.

ആയിരക്കണക്കിന് ആളുകള്‍ സുരക്ഷ തേടി അപകടം പിടിച്ച ബാബ് അല്‍-മന്ദേബ് കടലിടുക്ക് വഴി ജിബൂട്ടിയിലേക്കും പലായനം ചെയ്തിട്ടുണ്ട്.

പലായനം ചെയ്ത കുടുംബങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 14 ദശലക്ഷം ഡോളറിന്റെ ഫണ്ടാണ് യു.എന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളിലും അഭയം നല്‍കുന്ന സമൂഹങ്ങളിലും പാര്‍പ്പിടം, ഭക്ഷണം, ശുദ്ധജലം, ആരോഗ്യ സേവനങ്ങള്‍ എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

യമനിലെ ചെങ്കടല്‍ തീരങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഹൂതികള്‍ നടത്തിയ മുന്നേറ്റമാണ് വലിയ തോതിലുള്ള ഈ പലായനത്തിന് കാരണമായത്. യമനിലെ സോമാലിയന്‍, എത്യോപ്യന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളെയും ഈ സംഘര്‍ഷം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.