വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ വിവാഹത്തിന് റഷ്യന്‍ കോടീശ്വരന്‍ ധനസഹായം നല്‍കിയതിന്റെ പേരില്‍ വിവാദം.
ബഹമാസില്‍ വച്ചാണ് കഴിഞ്ഞ മെയില്‍ ട്രംപ് ജൂനിയറും സാമൂഹിക പ്രവര്‍ത്തകയും മോഡലുമായ ബെറ്റിന ആന്‍ഡേഴ്‌സണും തമ്മിലെ മൂന്ന് ദിവസം നീണ്ട വിവാഹ ആഘോഷങ്ങള്‍ നടന്നത്.
ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ (ഐ.ബി.എ) തലവനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ അടുത്ത അനുയായിയുമായ ഉമര്‍ ക്രെംലേവ് വിവാഹത്തിന് ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതിഥികള്‍ തങ്ങിയ സ്വകാര്യ ദ്വീപിന്റെ വാടക, രണ്ട് ആഡംബര പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്ക് ഉമര്‍ പണം ചെലവഴിച്ചെന്ന് അമേരിക്കയിലെ ഒരു മാധ്യമ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സുഹൃത്തായ ഉമര്‍ വിവാഹ സമ്മാനമായി പണം ചെലവഴിച്ചെന്നും അതിന് പിന്നില്‍ മറ്റ് അജണ്ടകള്‍ ഇല്ലെന്നും ബെറ്റിന പ്രതികരിച്ചു.
ഉമറിനെ അറിയില്ലെന്നും പാര്‍ട്ടിക്ക് ചെലവ് വഹിച്ചത് ഗുരുതര കാര്യമല്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്‍ ട്രംപ് പങ്കെടുത്തിരുന്നില്ല.
സംഭവം വിവാദമായതോടെ യു.എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ അന്വേഷണം തുടങ്ങി. സ്വകാര്യ പൗരനെന്ന നിലയില്‍ ട്രംപ് ജൂനിയറിന് വിദേശികളുടെ സമ്മാനം വാങ്ങാന്‍ വിലക്കില്ലെന്നും വിഷയം അന്വേഷിക്കില്ലെന്നും യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.