എഐ വിവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പരമ്പരാഗത വിവര്‍ത്തകരില്‍ നിന്ന് പുതിയ ആളുകളെ എന്‍ടിഎ തിരഞ്ഞെടുക്കും. ഇവര്‍ നിരീക്ഷണത്തിലായിരിക്കും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവര്‍ത്തകര്‍ക്ക് ചോദ്യപേപ്പര്‍ മുഴുവനായി ലഭിക്കില്ല.
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി പരീക്ഷാ സംവിധാനത്തില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവിധ ഭാഷകളിലേക്കുള്ള വിവര്‍ത്തനം ഇനി എഐ അധിഷ്ഠിതമാക്കാനാണ് തീരുമാനം.
ഇതിനായി പ്രത്യേക എഐ വിവര്‍ത്തന പ്ലാറ്റ്‌ഫോം ഒരുക്കും. ഇംഗ്ലീഷില്‍ നിന്നുള്ള എഐ ജനറേറ്റഡ് വിവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമായ തിരുത്തലുകള്‍ നിര്‍ദേശിക്കുന്നതിനുമായി പുതിയ ചുമതലകളോടെ വിവര്‍ത്തകരെ നിയോഗിക്കും.
എഐ വിവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പരമ്പരാഗത വിവര്‍ത്തകരില്‍ നിന്ന് പുതിയ ആളുകളെ എന്‍ടിഎ തിരഞ്ഞെടുക്കും. ഇവര്‍ നിരീക്ഷണത്തിലായിരിക്കും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവര്‍ത്തകര്‍ക്ക് ചോദ്യപേപ്പര്‍ മുഴുവനായി ലഭിക്കില്ല.
എഐ വിവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ഓരോ ചോദ്യവും പ്രത്യേകം മാത്രമേ ലഭിക്കൂ. ചോദ്യപേപ്പറില്‍ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ക്രമവും ഇവര്‍ക്ക് നല്‍കില്ല. നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിവര്‍ത്തകര്‍ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ എന്‍ടിഎ നേരത്തെ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. പരീക്ഷാ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കര്‍ശന നിര്‍ദേശങ്ങളും നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി പരീക്ഷാ നടത്തിപ്പ് സമിതിയിലും മാറ്റങ്ങള്‍ വരുത്തി. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉള്‍പ്പെടുത്തുകയും ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാല് തലത്തിലുള്ള പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.