അജ്മാൻ: എസ്.ബി. കോളജ്–അസംപ്ഷൻ കോളജ് അലുമ്നി യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന *‘ഓർമ്മപ്പൂക്കളം 2026’* ഓണാഘോഷം സെപ്റ്റംബർ 20ന് അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കും.
ചാപ്റ്റർ പ്രസിഡന്റ് ശ്രീ ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും. പ്രോഗ്രാം കൺവീനർ ശ്രീ ജോസഫ് കളത്തിൽ സ്വാഗതം ആശംസിക്കും. കുട്ടനാട് എംഎൽഎ ശ്രീ. റെജി ചെറിയാൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഫാ. ജോൺ ജോസഫ് എടാട്ട് കപ്പൂച്ചിൻ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര താരം കൈലാഷ്, ചാപ്റ്റർ വൈസ് പ്രസിഡണ്ട് മഞ്ജു തോംസൺ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും.
നേപ്പാളിലെ പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പങ്കെടുത്ത അലുമ്നി അംഗം ഡോ. ആന്റണി തോമസിനെ ചടങ്ങിൽ ആദരിക്കും. ചാപ്റ്റർ ഉപദേശകരായ ജോ കാവാലവും ബിജു ഡോമിനിക്കും ചേർന്നാണ് ആദരം നൽകുന്നത്.
ജൂലി പോളും ഡോ. ലിൻഡ മാത്യുവും പരിപാടിയുടെ അവതാരകരായിരിക്കും. ചാപ്റ്റർ ജോയിന്റ് കൺവീനർ ശ്രീമതി ഗീതി സോബിൻ കൃതജ്ഞത അർപ്പിക്കും.
സജിത്ത് ഗോപി, മാത്യു ജോൺസ്, ലിജിമോൾ ബിനു, ലിജി ബിജു, ബെറ്റി ജെയിംസ്, ഡോ. ഷീബ ജോജോ, റോയ് റാഫേൽ തുടങ്ങിയവർ ആഘോഷത്തിന്റെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.
ഓണത്തിന്റെ സന്തോഷവും ഗൃഹാതുരമായ ഓർമ്മകളും പഴയകാല സൗഹൃദങ്ങളും പങ്കുവെച്ച് എസ്.ബി. കോളജ്–അസംപ്ഷൻ കോളജ് പൂർവവിദ്യാർത്ഥികളെയും കുടുംബാംഗങ്ങളെയും ഒരുമിച്ചുചേർക്കുകയാണ് ‘ഓർമ്മപ്പൂക്കളം 2026’ന്റെ ലക്ഷ്യം. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ശിങ്കാരി മേളം, ഗാനമേള എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.