കുവൈറ്റില്‍ മലയാളി നഴ്സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു: 11 പേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് കൈ നഷ്ടമായി

കുവൈറ്റില്‍ മലയാളി നഴ്സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു: 11 പേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് കൈ നഷ്ടമായി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി വനിതാ നഴ്സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 11 പേര്‍ക്ക് പരിക്ക്. അബ്ബാസിയയില്‍ നിന്ന് ഫര്‍വാനിയ ആശുപത്രിയിലേക്ക് രാത്രി ഷിഫ്റ്റ് ജോലിക്കായി പോകുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ നൈസില്‍ സുനില്‍ എന്ന നഴ്സിന് കൈ നഷ്ടപ്പെട്ടു. മറ്റ് പത്ത് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഗ്ലാസിയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പലര്‍ക്കും തോളിനുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.