സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യ-പാക് യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിച്ചു; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം

സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യ-പാക് യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിച്ചു; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെയും പാകിസ്ഥാന്റെയും നാവികസേനാ യുദ്ധക്കപ്പലുകള്‍ അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മിഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്തംബര്‍ 15 നാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

'പാകിസ്ഥാന്‍ നാവിക സേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനൗചിത്യവുമായ പെരുമാറ്റം കാരണം പാക് കപ്പല്‍ ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുമായി രാജ്യാന്തര സമുദ്രമേഖലയില്‍ കൂട്ടിയിടിച്ചു. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മിഷന്റെ ചാര്‍ജ് ദ അഫയേഴ്‌സിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിട്ടുണ്ട്'- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കൂട്ടിയിടിയില്‍ കാര്യമായ കേടുപാടുകളുണ്ടായിട്ടില്ല. പാകിസ്ഥാന്‍ നാവിക കപ്പലിന്റെ നടപടി സൈനികാഭ്യാസങ്ങളും സേനാനീക്കം എന്നിവ സംബന്ധിച്ച് മുന്‍കൂര്‍ വിവരങ്ങള്‍ കൈമാറണമെന്ന 1991 ലെ ഇന്ത്യ - പാക് ധാരണയിലെ 10-ാം ആര്‍ട്ടിക്കിളിന്റെ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.