ദുബായ്:പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി യുഎഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മന്ത്രിസഭ മാറ്റം പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുനസംഘടനയ്ക്ക് അംഗീകാരം നല്‍കി.
ഷമ്മ ബിൻത് സുഹൈൽ അൽ മസ്റൂയിയാണ് സാമൂഹിക വികസന മന്ത്രി. സാലിം ബിൻ ഖാലിദ് അൽ ഖാസിമി സാംസ്കാരിക, യുവജനകാര്യ മന്ത്രിയായും കാബിനറ്റ് സെക്രട്ടറി ജനറലായ മർയം ബിൻത് അഹ്മദ് അൽ ഹമ്മദിയെ സഹമന്ത്രിയായും നിയമിച്ചു. നിർമിത ബുദ്ധി വകുപ്പ് മന്ത്രിയായ ഒമർ ബിൻ സുൽത്താൻ അൽ ഒലമക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ഡയറക്ടർ ജനറൽ എന്ന അധിക പദവി കൂടി നൽകി.
കോംപറ്റീറ്റീവ്നെസ് കൗൺസിൽ ചെയർമാനായി അബ്ദുല്ല നാസർ ലൂട്ടയെ നിയമിച്ചു. ഹെസ ബു ഹാമിദും നൂറ അല്‍ കാബിയും സഹമന്ത്രിമാരായി തുടരും.