ദുബായ്:ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സേവനം മെച്ചപ്പെടുത്തി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി.സ്കൂൾ സർവീസുകൾ നടത്തുന്ന വാഹനങ്ങളും സേവനങ്ങളും അതോറിറ്റി മെച്ചപ്പെടുത്തി. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻ്റുമായി (ഇഎസ്ഇ) സഹകരിച്ചാണ് ഈ നീക്കം.
പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ് സർവീസുകളിൽ നിന്നുള്ള ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.സ്കൂളുകളുടെ ആവശ്യത്തിനും ഇത്തരം വിദ്യാർത്ഥികളുടെ എണ്ണത്തിനും അനുസരിച്ച് സ്കൂൾ ബസുകൾ സർവീസ് നടത്തും.
വിവിധ മേഖലകളില്‍ നിന്നും ഇത്തരത്തിലുളള കുട്ടികള്‍ക്ക് സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍. വിവിധ മേഖലകളിൽ നിന്നും ഇത്തരത്തിലുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്താനും വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഡിടി സി പ്രതിജ്ഞാബദ്ധരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.