സ്രാവിന്റെ പിടിയിലായ ഭർത്താവിനെ സാഹസികമായി രക്ഷിച്ച  ഗർഭിണിയായ ഭാര്യ

സ്രാവിന്റെ പിടിയിലായ ഭർത്താവിനെ സാഹസികമായി രക്ഷിച്ച  ഗർഭിണിയായ ഭാര്യ

ഫ്ലോറിഡ: :അമേരിക്കയിലെ ഫ്ലോറിഡയിൽ 30 വയസുകാരനായ ആൻഡ്രു എഡ്ഡി തന്റെ ഗർഭിണിയായ ഭാര്യയുമൊത്തു സ്‌നോർക്കലിംഗിന് പോകുമ്പോഴാണ് അപകടമുണ്ടായത്.അവർ ഒരു സ്വകാര്യ ബോട്ടിൽ ആയിരുന്നു യാത്ര. വളരെ ആകസ്മികമായാണ് ആൻഡ്രു കാല് വഴുതി വെള്ളത്തിലേക്ക് വീണത്. ഉടനെ തന്നെ ഒരു സ്രാവ് ആൻഡ്രുവിന്റെ തോളിൽ വന്നു കടി മുറുക്കി. വെള്ളത്തിൽ രക്തം കലരുന്നത് കണ്ട ഭാര്യ ,രണ്ടാമതൊന്നു ആലോചിച്ചില്ല, വെള്ളത്തിലേക്ക് എടുത്തുചാടി, സ്രാവിൻറെ പിടിയിൽനിന്നും ഭർത്താവിനെ വിടുവിച്ചു ,ബോട്ടിൽ എടുത്തിട്ടു . ആൻഡ്രുവിനെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോയി. സ്രാവിന്റെ കടിയേറ്റു ഉണ്ടായ മുറിവ് വളരെ ഗുരുതരമാണെന്നാണ് റിപ്പോർട്ട് .ആൻഡ്രു വിനെ ആക്രമിച്ച സ്രാവിന്‌ ഏതാണ്ട് 3 മീറ്റർ നീളം ഉണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.(സിസിലി ജോൺ )

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.