മിസിസിപ്പി: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. മിസിസിപ്പിയിലെ ടേറ്റ് കൗണ്ടിയിൽ നടന്ന വെടിവയ്പ്പുകളിൽ ആറു പേർ കൊല്ലപ്പെട്ടു. 52 കാരനായ അക്രമിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മൂന്ന് സ്ഥലങ്ങളിലായാണ് വെടിവയ്പ്പ്.
മെംഫിസിൽ നിന്ന് 45 മൈൽ തെക്ക് റ്റേറ്റ് കൗണ്ടിയിലെ അർക്കബുട്ട്ലയിലാണ് വെടിവയ്പ്പ് നടന്നത്. തോക്കുധാരി വാഹനത്തിനുള്ളിലുണ്ടായിരുന്ന രണ്ട് പേരെ സമീപിച്ച് ഡ്രൈവറെ മാരകമായി വെടിവച്ചു. അടുത്തയാൾ കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു.
അതേ റോഡിലെ ഒരു വസതിയിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ യുവതി കൊല്ലപ്പെട്ടു. ഇവരുടെ ഭർത്താവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മറ്റൊരു ഭാഗത്ത് നാലുപേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പിടിയിലുള്ള ആളെ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ കൈമാറാനാകില്ലെന്നും പൊലീസ് പറഞ്ഞു.