കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവക വജ്രജൂബിലി കുടുംബസംഗമവും പാരിഷ് ഫെസ്റ്റിവലും ഫെബ്രു.25 ന്

കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവക വജ്രജൂബിലി കുടുംബസംഗമവും പാരിഷ് ഫെസ്റ്റിവലും ഫെബ്രു.25 ന്

കുവൈറ്റ് സിറ്റി: മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവകയുടെ വജ്രജൂബിലി കുടുംബസംഗമവും 20ാം മത് പാരീഷ് ഫെസ്റ്റിവലും ഫെബ്രുവരി 25 ശനിയാഴ്ച അബ്ബാസിയാ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും



ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 7.30 മുതൽ വൈകിട്ട് 7 മണിവരെ ഒരു ദിവസം മുഴുവനും നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതു്.
ഇടവക വികാരി റവ.ഏ.റ്റി.സഖറിയായുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് നടക്കുന്ന പൊതുയോഗം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമാൽ സിംഗ് റത്തോർ ഉദ്ഘാടനം ചെയ്യും.
വിവിധ പ്രാർത്ഥനാ കൂട്ടായ്മകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, പഴമയുടെ പ്രതീകമായ പൊതിച്ചോറ്, തൽസമയം പാചകം ചെയ്യുന്ന തട്ടുകട, ഹോം മെയിഡ് ഭക്ഷണങ്ങൾ, വിവിധതരം ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകൾ, ആകർഷണങ്ങളായ സമ്മാനങ്ങൾ നൽകുന്ന ഇൻസ്റ്റൻറ് ലക്കി ഡ്രോ, വിവിധ കായിക വിനോദങ്ങൾ കൂടാതെ
പ്രശസ്ത പിന്നണി ഗായകനായ ബിജു നാരായണനും ഐഡിയാ സ്റ്റാർ സിംഗർ വിജയി മെറിൻ ഗ്രിഗറിയും ചേർന്നു് നയിക്കുന്ന ഗാനമേള പ്രസിദ്ധ ഓടക്കുഴൽ വിദ്വാൻ ജോസി ആലപ്പുഴയുടെ വാദ്യോപകരണ മേള എന്നിവയാണ് പ്രധാന പരിപാടികളെന്ന് പബ്ലിസിറ്റി ആൻ്റ് മീഡിയ കൺവീനർ ജിബി വർഗ്ഗീസ് തരകൻ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.