ടോക്കിയോ: ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിൽ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായത്തിന്റെയും നാശനഷ്ടങ്ങളുടെയും കണക്കുകൾ പുറത്ത് വന്നിട്ടില്ല.
വടക്കന്‍ ദ്വീപിലെ നെമുറോ പെനിന്‍സുലയില്‍ 61 കിലോമീറ്റര്‍ (38 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഹൊക്കൈഡോയിലെ രണ്ട് മുനിസിപ്പാലിറ്റികളില്‍ ഭൂചലനം ബാധിച്ചു.
കഴിഞ്ഞ ദിവസം ചൈനയിൽ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.