അബുദാബി: യുഎഇയില്‍ അടുത്ത മാസത്തേക്കുളള ഇന്ധനവില വരും ദിവസങ്ങളില്‍ പ്രഖ്യാപിച്ചേക്കും. ഫെബ്രുവരിയില്‍ 10 ശതമാനത്തിലധികം വില വർദ്ധിപ്പിച്ചിരുന്നു. സൂപ്പർ 98, സ്‌പെഷ്യൽ 95, ഇ-പ്ലസ് എന്നിവയുടെ വില യഥാക്രമം ലിറ്ററിന് 3.05, 2.93, 2.86 ദിർഹ എന്നിങ്ങനെയായിരുന്നു.
ആഗോള വിലയ്ക്ക് അനുസൃതമായി ഇന്ധനവിലയിലും മാറ്റം വരുത്താമെന്നുളള നിർണായക തീരുമാനം 2015 ഓഗസ്റ്റിലാണ് യുഎഇ നടപ്പിലാക്കിയത്. ഇതേ തുടർന്നാണ് എല്ലാ മാസവും വില പുതുക്കുന്നത്.