ദുബായ്: രാജ്യത്തിന്‍റെ ദീർഘകാല ബഹിരാകാശ ദൗത്യത്തിന്‍റെ വിക്ഷേപണമാണ് മാറ്റിവച്ചതെന്നും യുഎഇയുടെ ഇച്ഛാശക്തിയല്ലെന്നും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
യുഎഇയുടെ ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിന്‍റെ വിക്ഷേപണം അവസാനനിമിഷം മാറ്റിയതിനോട് ട്വിറ്ററിലാണ് ദുബായ് ഭരണാധികാരി പ്രതികരിച്ചത്.
രാജ്യത്തിന്‍റെ ഇച്ഛാശക്തി ഇപ്പോഴും ഉയരത്തില്‍ തന്നെയാണ്. സുരക്ഷിതവും വിജയകരവുമായ ദൗത്യം നെയാദിക്കും ടീമിനും ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.