ദുബായ്:യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജ്യത്ത് അന്തരീക്ഷം മേഘാവൃതമായിരിക്കും. കടലിലും ദ്വീപിലും മഴ പെയ്യും. അബുദബിയില്‍ 33 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 32 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനില. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും. കാറ്റ് വീശുമെന്നും അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.