യുഎഇയില്‍ അന്തരീക്ഷം മേഘാവൃതം, യെല്ലോ-ഓറഞ്ച് മുന്നറിയിപ്പ് നല്‍കി

യുഎഇയില്‍ അന്തരീക്ഷം മേഘാവൃതം, യെല്ലോ-ഓറഞ്ച് മുന്നറിയിപ്പ് നല്‍കി

ദുബായ്:യുഎഇയില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വിവിധ ഇടങ്ങളില്‍ യെല്ലോ ഓറഞ്ച് അലർട്ടുകള്‍ നല്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

മഴപെയ്യാനുളള സാധ്യതയുണ്ടെന്നും വാഹനമോടിക്കുമ്പോള്‍ ജാഗ്രതവേണമെന്നും അബുദബി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ റോഡുകളിലെ വേഗത സംബന്ധിച്ചുളള അറിയിപ്പുകള്‍ അടയാള ബോർഡുകളില്‍ നല്‍കിയിട്ടുണ്ട്. അതും ശ്രദ്ധിക്കണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

അതേസമയം അബുദബിയില്‍ ശരാശരി കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 29 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.