ദുബായ്:യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യവുമായി സുൽത്താൻ അൽ നെയാദിയും സംഘവും ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. യുഎഇ സമയം രാവിലെ 9.34 ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ–9 റോക്കറ്റിലാണ് വിക്ഷേപണം. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സംഘം എയർക്രാഫ്റ്റിനുളളിലേക്ക് പ്രവേശിച്ചു. ഫെബ്രുവരി 27 ന് യാത്രയ്ക്കുളള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷം യാത്ര മാറ്റുകയായിരുന്നു.
നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവർക്കൊപ്പമാണ് നെയാദിയും ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.ദൗത്യം വിജയമായാല്‍ ദീർഘകാലം ബഹികാരാശ നിലയത്തില്‍ തങ്ങുന്ന ആദ്യ അറബ് സഞ്ചാരിയാകും സുല്‍ത്താന്‍ അല്‍ നെയാദി. യുഎഇയുടെ രണ്ടാം ബഹിരാകാശ ദൗത്യമാണിത്. ബഹിരാകാശത്ത് 180 ദിവസത്തിനിടെ 250 ലേറെ പരീക്ഷണങ്ങള്‍ സുല്‍ത്താന്‍ അല്‍ നെയാദി നടത്തും.