കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവ ജോളി മത്സരിക്കും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എടത്തല ഡിവിഷനില്‍ നിന്നുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് മിവ.
പ്ലസ്ടുവിന് ശേഷം കളമശേരി പോളിടെക്നിക്കിലും, കെ.എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ നിന്ന് ലാറ്ററല്‍ എന്‍ട്രിയില്‍ ബി ടെക് ബിരുദവും നേടിയ മിവ കാലടി ശങ്കരാചാര്യ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
2023 ല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ മിവയെ പൊലീസ് ബലം പ്രയോഗിച്ച് പിടികൂടിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മിവയെ കോളറില്‍ പൊക്കിയെടുക്കുന്ന പുരുഷ പൊലീസിന്റെ നടപടിയായിരുന്നു വിവാദമായത്. അന്ന് കെ.എസ്.യു എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു മിവ. കൂടാതെ ഭാരത് ജോഡോ യാത്രക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് ഓടുകയും അദേഹത്തോടൊപ്പം യാത്രയില്‍ പങ്കാളിയാവുകയും ചെയ്ത മിവയുടെ ചിത്രവും വൈറലായിരുന്നു.