കോം​ഗോയിൽ വെടിവയ്പ്പിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പാലം തകർന്നു; 32 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോം​ഗോയിൽ വെടിവയ്പ്പിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പാലം തകർന്നു; 32 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോംഗോ: തെക്കു കിഴക്കൻ കോംഗോയിൽ വെടിവയ്പ്പിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പാലം തകർന്നു വീണ് 32 പേർ മരിച്ചു. 20 ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

ലുവാലബ പ്രവിശ്യയിലെ കരകൗശല ഖനന മേഖലയിലെ ചെമ്പ് ഖനിയിലാണ് ദാരുണമായ അപകടമുണ്ടായത്. ഖനിക്ക് കാവൽ നിൽക്കുന്ന സൈനികർ വെടിയുതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിശബ്ദം കേട്ട ഖനിത്തൊഴിലാളികൾ സൈറ്റിൽ നിന്ന് ഒന്നിച്ച് പുറത്തുകടക്കാൻ ശ്രമിച്ചതോടെ താൽക്കാലിക പാലം തകരുകയായിരുന്നു.

ഖനിയിലെ സൈന്യത്തിന്റെ പങ്കിനെക്കുറിച്ച് മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഖനി തൊഴിലാളികളും സുരക്ഷയ്‌ക്കായി നിലയുറപ്പിച്ച സൈനികരും തമ്മിൽ നേരത്തെ ഏറ്റുമുട്ടലുകൾ നടന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. ഇനിഷ്യേറ്റീവ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് (ഐപിഎച്ച്ആർ) സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു. സംഭവം പരിശോധിക്കുകയാണെന്നും വിശദമായ അന്വേഷിക്കുമെന്നും ലുവാലബ പ്രവിശ്യാ ആഭ്യന്തര മന്ത്രി റോയ് കൗംബ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.