ദുബായ്:യുഎഇയില്‍ എസ് എസ് എല്‍ സി പരീക്ഷയ്ക്കുളള ഒരുക്കങ്ങള്‍ പൂർത്തിയായി. ചോദ്യപേപ്പറുകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി. ഇത് ക്രോഡീകരിച്ച ശേഷം ബാങ്ക് ഓഫ് ബറോഡയിലെ ലോക്കറുകളിലേക്ക് മാറ്റി.
എട്ട് സ്കൂളുകളിലായി 518 കുട്ടികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയെഴുതുന്നത്. ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 180 കുട്ടികളാണ് ഇവിടെ പരീക്ഷയ്ക്കിരിക്കുന്നത്. ഗള്‍ഫില്‍ യുഎഇയില്‍ മാത്രമാണ് പരീക്ഷ കേന്ദ്രമുളളത്. കഴിഞ്ഞ വർഷം 515 കുട്ടികള്‍ ഒമ്പതു പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷയെഴുതിയത്.
മാർച്ച് ഒമ്പത് മുതൽ 29 വരെയാണ് പരീക്ഷ. മോഡൽ പരീക്ഷകൾ ഇന്ന് അവസാനിക്കും. 10 മുതൽ 30 വരെയാണ് കേരള സിലബസ് ഹയർ സെക്കൻഡറി പരീക്ഷ.