ധാക്കയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്ഫോടനം: 14 മരണം; 100 ലേറെ പേര്‍ക്ക് പരിക്ക്

ധാക്കയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്ഫോടനം: 14 മരണം; 100 ലേറെ പേര്‍ക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 100 ലേറെ പേര്‍ക്ക് പരുക്കേറ്റു. പഴയ ധാക്കയില്‍പ്പെട്ട സിദ്ദിഖ് ബസാറില്‍ തിരക്കേറിയ മാര്‍ക്കറ്റിനുള്ളിലെ കെട്ടിടത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചിനാണ് സ്ഫോടനമുണ്ടായത്.

പരുക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴുനില കെട്ടിടത്തിന്റെ അടി നിലയിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു പിന്നാലെ കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസും തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.