നീറ്റ് പി.ജി ഫലം പ്രഖ്യാപിച്ചു

നീറ്റ് പി.ജി ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പി.ജി പൊതുപ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. natboard.edu.in, nbe.edu.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. മാര്‍ച്ച് 25 മുതല്‍ മാര്‍ക്ക് ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഓള്‍ ഇന്ത്യ ക്വാട്ടയിലെ 50 ശതമാനം സീറ്റുകളുടെ പട്ടികയും സംസ്ഥാന ക്വാട്ടയിലേക്കുള്ള സീറ്റുകളും പ്രത്യേകം പ്രഖ്യാപിക്കും. ജനറല്‍/ സാമ്പത്തിക സംവരണ വിഭാഗത്തിന് 800 ല്‍ 291, ജനറല്‍/ഭിന്നശേഷി വിഭാഗത്തിന് 274, പട്ടികജാതി, പട്ടിക വര്‍ഗ, ഒ.ബി.സി വിഭാഗത്തിന് 257 എന്നിങ്ങനെയാണ് കട്ട് ഓഫ് മാര്‍ക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.