റാസല്‍ഖൈമ:റാസല്‍ഖൈമ പബ്ലിക് സർവ്വീസ് ഡിപാർട്മെന്‍റിന് കീഴില്‍ വരുന്ന നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ക്ക് ഇളവ്. 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുളളത്. മാർച്ച് 20 മുതല്‍ 23 വരെയുളള ദിവസങ്ങളില്‍ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
പരിസ്ഥിതി ചട്ടങ്ങളുടെ ലംഘനം ഉള്‍പ്പെടെ റാസല്‍ഖൈമ പൊതു സേവന വിഭാഗത്തില്‍ നിന്ന് ലഭിച്ച ഫൈനുകള്‍ക്കെല്ലാം മൂന്ന് ദിവസത്തേക്ക് 50 ശതമാനം ഇളവ് ലഭിക്കും. ചപ്പു ചവറുകള്‍ വലിച്ചെറിയുക, പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുക, വിലക്കുള്ള സ്ഥലങ്ങളില്‍ പുകവലിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും ട്രക്കുകളുടെ ടോള്‍ ഗേറ്റ് നിയമലംഘനങ്ങളും പരിധിയില്‍ വരും.
മാര്‍ച്ച് 20ന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള തലത്തില്‍ 'അന്താരാഷ്‍ട്ര സന്തോഷ ദിനം' ആഘോഷിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പിഴകളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.