കോവിഡ് ടെസ്റ്റിനുളള നിരക്ക് കുറച്ച് സേഹ

കോവിഡ് ടെസ്റ്റിനുളള നിരക്ക് കുറച്ച് സേഹ

അബുദബി: കോവിഡ് ടെസ്റ്റിനുളള നിരക്ക് വീണ്ടും കുറച്ച് അബുദബി ഹെല്‍ത്ത് സർവ്വീസസ് കമ്പനി. കോവിഡ് പിസിആർ ടെസ്റ്റിന് 85 ദിർഹമാക്കിയാണ് സേഹ കുറച്ചിരിക്കുന്നത്. ശനിയാഴ്ച ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.370 ദിർഹമുണ്ടായിരുന്ന മൂക്കിലെ സ്രവമെടുത്ത് ചെയ്യുന്ന ടെസ്റ്റിന് കഴിഞ്ഞ സെപ്റ്റംബറില്‍ 250 ആക്കിയും പിന്നീട് 150 ദിർഹമാക്കിയും കുറച്ചിരുന്നു.

മറ്റ് എമിറേറ്റുകളില്‍ നിന്നും, രാജ്യത്ത് നിന്നും അബുദബിയിലെത്തുന്നവർക്ക് എമിറേറ്റിലെത്തിയതിന്‍റെ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റ് നിർബന്ധമാണ്. തുട‍ർച്ചയായ പന്ത്രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ ദിവസം തങ്ങുകയാണെങ്കില്‍ 12 ആം ദിവസവും പിസിആ‍ർ ടെസ്റ്റ് വേണം. എല്ലാ ടെസ്റ്റിംഗ് കേന്ദ്രങ്ങളിലും ഇനിമുതല്‍ പുതിയ നിരക്കായിരിക്കുമെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.