യുഎഇയുടെ വണ്‍ ബില്ല്യണ്‍ മീല്‍സ് ഇത്തവണയും

യുഎഇയുടെ വണ്‍ ബില്ല്യണ്‍ മീല്‍സ് ഇത്തവണയും

ദുബായ്: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അശരണർക്ക് അന്നമെത്തിക്കുന്ന യുഎഇയുടെ ‘‘വൺ ബില്യൺ മീൽസ്’ പദ്ധതി ഇത്തവണയും നടക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. റമദാൻ ഒന്നുമുതൽ ആരംഭിക്കുന്ന പദ്ധതി ലക്ഷ്യത്തിൽ എത്തുന്നത് വരെ തുടരും.

ലോകത്ത് പത്തുപേരില്‍ ഒരാള്‍ പട്ടിണി മൂലം ദുരിതമനുഭവിക്കുന്നുണ്ട്. വരും ദശകത്തിലേക്ക് സുസ്ഥിരമായ രീതിയിൽ ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതി വഴി ഇത്തവണ ലക്ഷ്യമിടുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത് .2030ഓടെ പട്ടിണിയില്ലാതാക്കാനുളള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയാണ് വണ്‍ ബില്ല്യണ്‍ മീല്‍സ്. 2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് കാമ്പയിനും നടപ്പിലാക്കിയിരുന്നു.ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളിലേക്കാണ് യുഎഇയുടെ സഹായമെത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.