ദുബായ് : യു എ ഇ യിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ മേഘാവൃതമോ ആയിരിക്കും,.രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഇന്ന് മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടവും അധികൃതർ പങ്കിട്ടു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും പുറത്ത് വിനോദപ്രവർത്തനങ്ങൾ നടത്തുന്നവരും ജാഗ്രത പാലിക്കണമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നിർദ്ദേശിക്കുന്നു. പകൽ സമയത്ത് താപനിലയിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു. അബുദാബിയിൽ 34 ഡിഗ്രി സെൽഷ്യസും ദുബായിൽ 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും കൂടിയ താപനില. എമിറേറ്റുകളിൽ യഥാക്രമം 19 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.
കാറ്റ് ശക്തമായി വീശാൻ സാധ്യത ഉള്ളതിനാൽ പൊടിക്കാറ്റ് ഉണ്ടാവും. ഇത് ദൂരക്കാഴ്ച കുറയ്ക്കുന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്.