ദുബായ്:ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ചുവടുവച്ച് യുഎഇ. ഈ വർഷം അവസാനത്തോടെ പ്രാദേശിക ഉത്പാദകരില്‍ നിന്ന് 30 ശതമാനം ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതേ രീതിയില്‍ 2030 ആകുമ്പോഴേക്കും 100 ശതമാനം ഭക്ഷ്യവസ്തുക്കളും പ്രാദേശിക തലത്തില്‍ ഉത്പാദിപ്പിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
പ്രാദേശിക തലത്തില്‍ 30 ശതമാനം അവശ്യ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കും. പുതിയ പദ്ധതിയുടെ ഭാഗമായി സർക്കാര്‍ റസ്റ്റോറന്‍റുകള്‍, കാറ്ററിങ് കമ്പനികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ 30 ശതമാനം അടിസ്ഥാന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പ്രാദേശികതലത്തില്‍ ഉല്‍പാദിപ്പിച്ചെടുക്കണമെന്നാണ് തീരുമാനമെന്ന് യുഎഇ കാലാവസ്ഥാമാറ്റ, പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽംഹെരി വ്യക്തമാക്കി. രാജ്യം 2030ഓടെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ 100 ശതമാനം സ്വയംപര്യാപ്തതയെന്നതിലേക്കാണ് ചുവടുവയ്ക്കുന്നതെന്നും അവർ പറഞ്ഞു.