യു.കെയില്‍ മലയാളി വൈദികന്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍; ഹൃദയാഘാതമെന്ന് നിഗമനം

യു.കെയില്‍ മലയാളി വൈദികന്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍; ഹൃദയാഘാതമെന്ന് നിഗമനം

ലണ്ടന്‍: മലയാളി വൈദികനെ യു.കെയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് സമീപം റെക്‌സ് ഹാം രൂപതയില്‍ സേവനം ചെയ്തിരുന്ന വയനാട് സ്വദേശി ഫാ. ഷാജി പുന്നാട്ടിനെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പതിവ് വിശുദ്ധ കുര്‍ബാനയ്ക്ക് വൈദികന്‍ എത്താതിരുന്നതോടെ വിശ്വാസികള്‍ ബിഷപ്പിനെ അറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വൈദികനെ മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തുകയായിരുന്നു. റെക്സ് ഹാം രൂപതയുടെ കീഴിലുള്ള ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഹെല്‍പ്പ് ഓഫ് പള്ളിയിലെ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.

അടുത്തിടെ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഫാ. ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെയില്‍സിലെ വിവിധ പള്ളികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.