താമസവിസ നിയമലംഘനം, 10,000 പ്രവാസികളെ നാടുകടത്തി കുവൈത്ത്

താമസവിസ നിയമലംഘനം, 10,000 പ്രവാസികളെ നാടുകടത്തി കുവൈത്ത്

കുവൈത്ത് സിറ്റി: താമസ-തൊഴില്‍ വിസ നിയമങ്ങള്‍ ലംഘിച്ചതിന് 10,000ത്തോളം പ്രവാസികളെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്ത് നാടുകടത്തി. മസാജ് കേന്ദ്രങ്ങളിലെ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കർഷക മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരാണ് പിടിയിലായവരില്‍ അധികവും. ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

രാജ്യത്ത് താമസ തൊഴില്‍ വിസ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പരിശോധനകള്‍ കർശനമാക്കിയിരുന്നു. മന്ത്രാലയം രൂപീകരിച്ച സമിതിയാണ് റെയ്ഡ് നടത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിയമലംഘനത്തിന് അറസ്റ്റിലായ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്തിയെന്നും അഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.