ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി വിപുല്‍ ചുമതലയേല്‍ക്കും

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി വിപുല്‍ ചുമതലയേല്‍ക്കും

ദില്ലി: ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മിനിസ്ട്രി ഓഫ് എക്സ്ടേണല്‍ അഫയേഴ്സ് ജോയിന്‍റ് സെക്രട്ടറി വിപുല്‍ അടുത്തമാസം ചുമതലയേല്‍ക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് സേവനത്തിലേക്ക് മാറുന്ന നിലവിലെ അംബാസഡർ ഡോ ദീപക് മിത്തലിന് പകരക്കാരനായാണ് വിപുല്‍ എത്തുന്നത്.

കഴിഞ്ഞ എട്ട് മാസമായി ദോഹയില്‍ ഏകാന്ത തടവില്‍ കഴിയുന്ന എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേനാംഗങ്ങളുടെ മോചനം സാധ്യമാക്കുകയെന്നതാണ് അദ്ദേഹത്തിന് മുന്നിലെ പ്രധാന വെല്ലുവിളികളിലൊന്ന്. ഗള്‍ഫ് ഡെസ്‌ക് കൈകാര്യം ചെയ്തിരുന്നതിനാല്‍ നാവികരുടെ അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് നന്നായി അറിയാമെന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.