എയർ ഇന്ത്യയ്ക്കും എയർ ഏഷ്യയ്ക്കും ഇനി ഒറ്റ റിസർവ്വേഷന്‍

എയർ ഇന്ത്യയ്ക്കും എയർ ഏഷ്യയ്ക്കും ഇനി ഒറ്റ റിസർവ്വേഷന്‍

ദില്ലി:എയ‍ർഇന്ത്യയ്ക്കും എയ‍ർ ഏഷ്യയ്ക്കും ഏകീകൃത റിസർവ്വേഷന്‍ ആരംഭിച്ചു.ഒരു വെബ് സൈറ്റ് വഴി യാത്രാക്കാർക്ക് രണ്ട് വിമാനകമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നുളളതാണ് ഏകീകൃത റിസർവ്വേഷന്‍ കൊണ്ടുളള പ്രയോജനം.

airindiaexpress.com  എന്ന വെബ്സൈറ്റ്, റിസർവ്വേഷന്‍ സംവിധാനം, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഉപഭോക്തൃസേവനം എന്നിവയാണ് നിലവില്‍ വന്നിട്ടുളളത്. മാസങ്ങള്‍ക്ക് മുന്‍പ് എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഏകീകൃത വെബ്സൈറ്റ് നിലവില്‍ വന്നിരിക്കുന്നത്.
എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ ,ഇന്ത്യയിലെ 19 ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.എ​യ​ർ ഇ​ന്ത്യ എ​ക്സ് പ്ര​സ് 14 വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും 19 ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.നിലവില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിങ്ങനെ നിലവില്‍ നാല് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.