അബുദബി:യുഎഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്‍ യുഎഇ വൈസ് പ്രസിഡന്‍റാകും. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്‍റായി നിയമിച്ചത്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇ വൈസ് പ്രസിഡന്‍റ് പദവിയില്‍ തുടരുന്നുണ്ട്. ഇതിനൊപ്പമാണ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും വൈസ് പ്രസിഡന്‍റാകുന്നത്. യുഎഇ വാർത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അബൂദാബി കിരീടാവകാശിയായും പ്രഖ്യാപിച്ചു.
ഷെയ്ഖ് തഹ്നൂൻ ബിൻ സായിദിനെയും ഷെയ്ഖ് ഹസ്സ ബിൻ സായിദിനെയും അബൂദബി ഉപ ഭരണാധികാരികളായും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്.ഷെയ്ഖ് ഖാലിദ് ഷെയ്ഖ് മുഹമ്മദിന്‍റെ മകനാണ്.