അജ്മാന്‍:കാറിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. ജോർഡാനില്‍ നിന്നുളള രണ്ട് വയസുകാരനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് അല്‍ നുഐമ ഭാഗത്ത് ദാരുണ സംഭവമുണ്ടായത്.
പിതാവിനെ പിന്തുടർന്ന് വീടിന് പുറത്തെത്തിയ കുഞ്ഞ് രഖാനെ വാഹനമിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അടുത്തുളള ആശുപത്രിയില്‍ എത്തിച്ച കുട്ടി മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. അജ്മാന്‍ പോലീസിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല.