അബുദാബിയിൽ പുതിയ റഡാറുകള്‍

അബുദാബിയിൽ  പുതിയ റഡാറുകള്‍

അബുദാബി: അബുദാബിയിൽ ജനുവരി ഒന്നുമുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ റഡാ‍ർ സ്ഥാപിക്കുന്നു. സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താനാണ് പുതിയ റഡാറെന്ന് അബുദാബി ഡിജിറ്റല്‍ അതോറിറ്റി അറിയിച്ചു.

വെഹിക്കുല‍ർ അറ്റന്‍ഷന്‍ ആന്‍റ് സേഫ്റ്റി ട്രാക്കറെന്നു പേരുളള റഡാർ സിസ്റ്റം ഇത്തരം നിയമലംഘനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിക്കുന്നത്. നിർമ്മിത ബുദ്ധി കൊണ്ട് പ്രവർത്തിക്കുന്ന ഹൈ റെസലൂഷന്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് റഡാറുകളുടെ പ്രവർത്തനം.

നിയമം ലംഘിച്ചത് രേഖപ്പെടുത്തിയാല്‍ ആ വിവരം എസ് എം എസ് ആയി വാഹനമുടമയെ അറിയിക്കും. നിയമം ലംഘിക്കരുതെന്നും റോഡ് സുരക്ഷ എല്ലാവരുടെയും സുരക്ഷയാണെന്നും അധികൃത‍ർ ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.