അബുദാബി: യുഎഇയില്‍ പുതിയതായി 1148 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 579 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 159 711 പേരാണ് ഇതിനോടകം രോഗമുക്തരായത്. പുതിയ 87635 ടെസ്റ്റുകള്‍ ആണ് നടന്നത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 594 ആയി. നിലവില്‍ 177577 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ യുഎയില്‍ 17.5 മില്ല്യണ്‍ ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.