ദുബായ്: അല്‍ മക്തൂം പാലം ഭാഗികമായി അടച്ചിട്ടുവെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. റമദാന്‍ മാസത്തില്‍ തിങ്കള്‍ മുതല്‍ ശനിവരെ ആറ് ദിവസവും പുലർച്ചെ 1 മണിമുതല്‍ 6 മണിവരെയും ആണ് പാലം അടച്ചിടുക. ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തിലായി. വാഹനമോടിക്കുന്നവർ മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രാക്കാർക്ക് അല്‍ ഗർഹൂദ് പാലം, ബിസിനസ് ബേ പാലം, അല്‍ ഷിന്‍റഗ ടണല്‍, ഇന്‍ഫിനിറ്റി ബ്രിഡ്ജ് എന്നീ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാം