ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി ജൂണ്‍ 30 വരെ നീട്ടി. നിലവാരമുള്ള ക്യാമറകളുടെ ദൗര്‍ലഭ്യവും കൂടുതല്‍ ക്യാമറകള്‍ ആവശ്യം വന്നപ്പോള്‍ കമ്പനികള്‍ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുമാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ക്യാമറ വാങ്ങാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നതും സമയ പരിധി നീട്ടാന്‍ കാരണമായി. സ്റ്റേജ് കാര്യേജുകള്‍ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്കും കോണ്‍ടാക്ട് കാര്യേജുകള്‍ക്കും ക്യാമറകള്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചതായി ആന്റണി രാജു പറഞ്ഞു.

സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കാന്‍ നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.