പത്തനംതിട്ട: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്ലുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധം. വിഷയത്തില്‍ സഭാംഗമായ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. 'സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം' എന്നാണ് പോസ്റ്റര്‍.
പത്തനംതിട്ടയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. 'ഓര്‍ത്തഡോക്‌സ് യുവജനം' എന്ന പേരിലാണ് പോസ്റ്റര്‍. പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രിയിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.