റാസല്‍ഖൈമ:റാസല്‍ഖൈമ നഖീലില്‍ വന്‍ അഗ്നിബാധ. മലയാളികള്‍ ഉള്‍പ്പടെയുളളവരുടെ കടകള്‍ കത്തിനശിച്ചു. അല്‍ ഹുദൈബ മേഖലയിലാണ് തീപിടുത്തമുണ്ടായത്.
ഞായറാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഇന്‍റീരിയർ പോളിഷിംഗില്‍ നിന്നാണ് തീപടന്നതെന്നാണ് സൂചന. അഞ്ച് കടകളോളം കത്തിനശിച്ചു. വലിയ നാശ നഷ്ടം കണക്കാക്കുന്നു. അഗ്നിശമന സേനയും ആറ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.