ദോഹ:ലോകത്തെ ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാരനഗരങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ ഇടം നേടി ദോഹ. യുകെ സുരക്ഷാ പരിശീലന സംഘടനയായ ഗെറ്റ് ലൈസന്‍സ് നടത്തിയ സർവ്വേയിലാണ് ദോഹയുടെ നേട്ടം. 10 ആം സ്ഥാനത്താണ് ദോഹ.
കുറ്റകൃത്യങ്ങളുടെ നിരക്ക് അടക്കം വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് റാങ്കിംഗ് നടത്തിയത്. കൊലപാതങ്ങള്‍, പോലീസിന്‍റെ വിശ്വാസ്യത എന്നിവയും പരിഗണിച്ചു.ഐസ് ലന്‍റിലെ റിക്ജവിക്, സ്വിറ്റ്‌സർലന്‍റിലെ ബേൺ, നോർവെയിലെ ബെർഗൻ, ജപ്പാനിലെ യോട്ടോ, തായ് വാനിലെ തായ്‌പേയ് എന്നിവയാണ് ആദ്യ 5 സ്ഥാനങ്ങളിൽ ഇടം പിടിച്ച നഗരങ്ങള്‍.
സർവേയിൽ ദോഹയുടെ ഗ്ലോബൽ ഹോളിഡേ സേഫ്റ്റി സ്‌കോർ 7.56 ആണ്. ഒരു ലക്ഷം പേരിൽ 0.42 ആണ് കൊലപാതക നിരക്ക്.. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിത്. ഗള്‍ഫില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ച ഏക നഗരം കൂടിയാണ് ദോഹ. അതേമസമയം, സുരക്ഷിതത്വം കുറഞ്ഞ നഗരങ്ങളുടെ പട്ടികയിലാണ് ഇന്ത്യന്‍ നഗരമായ ദില്ലി.