അബുദബി:ഇന്ത്യയുടെ യശസുയർത്തി 2023 ലെ മികച്ച ഗാനത്തിനുളള ഓസ്കാർ നേടിയ ഗാനം നാട്ടു നാട്ടു മത്സരം സംഘടിപ്പിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി. ഈ ഗാനത്തിന് നൃത്തം അവതരിപ്പിച്ച് വിജയിയായാല്‍ ഇന്ത്യന്‍ എംബസിയില്‍ പരിപാടി അവതരിപ്പിക്കാനുളള അവസരമാണ് എംബസി മുന്നോട്ടുവയ്ക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
https://twitter.com/IndembAbuDhabi/status/1642914840829124610?s=20
ചെയ്യേണ്ടത് ഇത്രമാത്രം
നാട്ടു നാട്ടു ഗാനത്തിന് സംഘം ചേർന്ന് അവതരിപ്പിച്ച നൃത്തം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുക. ദൈർഘ്യം 30 സെക്കന്‍റ്. ഏപ്രില്‍ 16 ആണ് അവസാന തിയതി.
ഇന്ത്യന്‍ എംബസിയെ ടാഗ് ചെയ്യണം. ക്യൂആർ കോഡ് ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്. വിജയികള്‍ക്ക് എംബസിയില്‍ നൃത്തം അവതരിപ്പിക്കാനുളള അവസരം ലഭിക്കും