അബുദാബി: യു.എ.ഇയില്‍ 1,260 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ആകെ 178,837 പേര്‍ക്കാണ് യു.എ.ഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
584 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 160,295 ആയി ഉയര്‍ന്നു. ആകെ 596 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 17,946 പേര്‍ ചികിത്സയിലാണ്. 146,020 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1.75 കോടിയായെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു.