രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; യുഡിഎഫിന്റെ രാജ്ഭവന്‍ സത്യാഗ്രഹം ഇന്ന്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; യുഡിഎഫിന്റെ രാജ്ഭവന്‍ സത്യാഗ്രഹം ഇന്ന്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ രാജ്ഭവന്‍ സത്യാഗ്രഹം ഇന്ന്. രാവിലെ 10ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ കേരളത്തിന്റെ ചുമലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നൈറ്റ് മാര്‍ച്ചില്‍ പങ്കെടുത്തു.

അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്ന ഏപ്രില്‍ 11ന് റാലി സംഘടിപ്പിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പങ്കെടുക്കുക. ഏപ്രില്‍ 13ന് മണ്ഡലം തലത്തില്‍ നൈറ്റ് മാര്‍ച്ചും നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.