അജ്മാന്: എമിറേറ്റിലെ ടാക്സി നിരക്ക് കുറച്ചു. ഏപ്രിലില്‍ രാജ്യത്തെ ഇന്ധനവില കുറച്ചിരുന്നു. ഇതിന് ആനുപാതികമായാണ് അജ്മാനിലെ ടാക്സി നിരക്കും കുറച്ചിരിക്കുന്നത്. അജ്മാൻ പബ്ലിക്ക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
ഏപ്രിൽ മാസത്തിൽ ടാക്സി നിരക്ക് കി.മീറ്ററിന് 1.82 ദിർഹമായിരിക്കും. കഴിഞ്ഞ മാസത്തെ 1.84 ദിർഹം എന്ന നിരക്കിൽ നിന്ന് 2 ഫിൽസ് ഇടിവാണ് രേഖപ്പെടുത്തിയതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ട്വീറ്റിൽ അറിയിച്ചു.