തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ അക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മരണപ്പെട്ട കെ.പി നൗഫീഖ്, റഹ്മത്ത്, സഹ്റ ബത്തൂല്‍ എന്നിവരുടെ ആശ്രിതര്‍ക്കാണ് തുക നല്‍കുക.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുക.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവില്‍ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാര്‍ട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയ മൂന്നു പേരാണ് മരിച്ചത്.