അബുദാബി: റഷ്യന്‍ നിർമ്മിത കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യുഎഇയില്‍ ആരംഭിക്കും. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവർക്ക് www.v4v.ae രജിസ്ടർ ചെയ്യാവുന്നതാണ്. അബുദാബി ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ.ഡി.ഐ.എഫ്), റഷ്യൻ പരമാധികാര വെൽത്ത് ഫണ്ട്, അബുദാബി ആസ്ഥാനമായുള്ള ഹെൽത്ത് ഇൻവെസ്റ്റ്മെന്റ് എന്നിവർ സംയുക്തമായാണ് പരീക്ഷണത്തിന് സൗകര്യമൊരുക്കുന്നത്.
അബുദാബി എമിറേറ്റില്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുളളവർക്കായിരിക്കും ആദ്യം പരീക്ഷണത്തില്‍ പങ്കടുക്കാന്‍ അവസരമുളളത്.