ഷാർജ:എമിറേറ്റിലെ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കീഴിലുളള എല്ലാ ബസുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാകും. യാത്രാ സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ആർടിഎ പൊതു ബസുകളില്‍ ഈ സംവിധാനം ഒരുക്കിയിട്ടുളളത്.
ഷാർജയില്‍ നിന്നും ദുബായിലേക്കും അബുദബിയിലേക്കും റാസല്‍ഖൈമയിലേക്കും പോകുന്ന ഇന്‍റർസിറ്റി ബസുകളിലും ഇനിമുതല്‍ സൗജന്യമായി വൈഫൈ സേവനം ലഭ്യമാകും. യാത്രാക്കാർക്ക് മൊബൈല്‍ നമ്പറോ ഇമെയിലോ ഇല്ലാതെ സേവനം ഉപയോഗിക്കാന്‍ സാധിക്കും.ഇന്‍റർസിറ്റി ബസുകൾ ദിവസവും 15 പ്രധാന റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്.