ദുബായ്:യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മകള്‍ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവാഹിതയാകുന്നു. ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തും ആണ് വരൻ. വിവാഹത്തോട് അനുബന്ധിച്ച് വരന്‍റെ പിതാവ് എഴുതിയ ഹൃദയസ്പർശിയായ കവിത ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിന്‍റെ മകനാണ് ഷെയ്ഖ് മന. മാതാവ് ഷെയ്ഖ മദിയ ബിൻത് അഹമ്മദ് ബിൻ ജുമാ അൽ മക്തൂം. യുഎഇയിൽ റിയൽ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുള്‍പ്പടെയുളള സംരംഭങ്ങളില്‍ പങ്കാളിയാണ് ഷെയ്ഖ് മന. സ്കീയിംഗ് ഇഷ്ടവിനോദം. കുതിരസവാരിയില്‍ കമ്പമുളളവരാണ് ഇരുവരും. ഇന്‍റർനാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയാണ് ഷെയ്ഖ മഹ്‌റ.ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലെ സജീവമായ ഇടപെടൽ നടത്തുന്ന മഹ്‌റ സ്ത്രീ ശാക്തീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സജീവമാണ്.