വിലക്കയറ്റനിയന്ത്രണം, പുതിയ നയം പരിഗണനയിലെന്ന് യുഎഇ സാമ്പത്തിക മന്ത്രി

വിലക്കയറ്റനിയന്ത്രണം, പുതിയ നയം പരിഗണനയിലെന്ന് യുഎഇ സാമ്പത്തിക മന്ത്രി

ദുബായ് :അവശ്യവസ്തുക്കളുടെ വില നിയന്ത്രണവുമായി ബന്ധപ്പെട്ട് ആഴത്തിലുളള പഠനം പുരോഗമിക്കുകയാണെന്ന് യുഎഇ സാമ്പത്തികകാര്യമന്ത്രി അബ്ദുളള ബിന്‍ തൂക്ക്. ഉപഭോക്താക്കള്‍ക്കും വിതരണക്കാർക്കും പ്രാദേശിക ഉല്‍പാദകർക്കും ഉപകാരപ്പെടുന്ന രീതിയിലായിരിക്കും പുതിയ നയം.

യുഎഇയുടെ പാർലമെന്‍ററി ബോഡിയായ ഫെഡറൽ നാഷണൽ കൗൺസിലിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.വിപണിയിലെ ന്യായ നിരക്കുകള്‍ നിലനിർത്താനും വില നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കാനും പുതിയ നയത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ചില്‍ കോഴി മുട്ടയുടെയും കോഴി ഉൽപന്നങ്ങളുടെയും വിലയിൽ താൽക്കാലികമായി 13 ശതമാനം വർദ്ധനവിന് സാമ്പത്തിക മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. റമദാനില്‍ വില വർദ്ധിച്ചത് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം വിലയിരുത്തി.

അവശ്യ സാധന വില വർധിപ്പിക്കാൻ ആലോചനയില്ലെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ മോണിറ്ററിങ് ആൻഡ് ഫോളോ അപ്പ് വിഭാഗം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു. അധികൃതർ നിശ്ചയിച്ച തുകയേക്കാള്‍ കൂടുതല്‍ ഈടാക്കാന്‍ വ്യാപാരികള്‍ അനുമതി തേടണം. ദീർഘകാല നയങ്ങള്‍ പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയായി നിലനിർത്താന്‍ സഹായകരമായെന്നും അധികൃതർ വിലയിരുത്തുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.